Latest News
Loading...

ഡിവൈഎഫ്ഐയുടെ റിലെ സത്യാഗ്രഹ സമരം

പൂഞ്ഞാർ : ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പെട്രോളിയം വിലവർദ്ധന കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻ നയം, തൊഴിലില്ലായ്മ തുടങ്ങിയവയിൽ പ്രതിഷേധിച്ചുകൊണ്ട് നടത്തുന്ന റിലേ സത്യാഗ്രഹ സമരം രണ്ടു ദിവസം പിന്നിട്ടു. രണ്ടാം ദിവസം ചൊവ്വാഴ്ച്ച രാവിലേ പത്തിന് ആരംഭിച്ച സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്‌ഘാടനം ചെയ്തു. 


.അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഐ എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടിഎസ് സിജു, ലോക്കൽ കമ്മിറ്റി അംഗം സിജി സുരേഷ്, പൂഞ്ഞാർ ലോക്കൽ കമ്മിറ്റി അംഗം കെപി മധുകുമാർ, ബ്ലോക്ക് സെക്രട്ടറി പിബി ഫൈസൽ, പ്രസിഡന്റ്‌ മിഥുൻ ബാബു,ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പ്രഭാത് രാജു, സാം മാത്യു, പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി ട്രെഷറർ കെപി സതീഷ് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ അംഗം നിഷ സാനു, ബീനാ മധു എന്നിവർ സംസാരിച്ചു. 


Post a Comment

0 Comments