Latest News
Loading...

കർഷകരെ അടിമകളാക്കാൻ അനുവദിക്കില്ല: ഡാന്റീസ് കൂനാനിക്കൽ.



കാർഷിക മേഖല വൻകിട കുത്തക കമ്പനികൾക്ക് ഏൽപ്പിച്ചു കൊടുത്ത് കർഷകരെ കമ്പനി അടിമകളാക്കാനുള്ള കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.

.
 കർഷക കരിനിയമങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുളള ഭാരത ബന്ദിന്റെ കർഷക പ്രതിഷേധ സംഗമം കാഞ്ഞിരമറ്റത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക സംഘം മേഖലാ സെക്രട്ടറി ലൂക്കോസ് മണിയങ്ങാട്ട് അദ്ധ്യക്ഷനായിരുന്നു. 
.വിവിധ കക്ഷി നേതാക്കളായ മാത്തുക്കുട്ടി ഞായർക്കുളം, ജയ്മോൻ പുത്തൻ പുരയ്ക്കൽ, ടോമി ഈരൂരിക്കൽ , സതി ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. ജോർജുകുട്ടി കുന്നപ്പള്ളി, ടോമി മുടന്തിയാനി, റോയി ഇടിയാകുന്നേൽ, രാമചന്ദ്രൻ മുണ്ടൻ കുന്ന്, സെബാസ്റ്റ്യൻ ആരു ച്ചേരിൽ, ബെന്നി തോലാനിക്കൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

.

Post a Comment

0 Comments