Latest News
Loading...

പാർക്കിംഗ് നിരോധനം - രോഗികൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്തണം. - യു ഡി എഫ്



ആറു വർഷം മുൻപ് ഭരണാനുമതി ലഭിച്ച ലിങ്ക് റോഡ് പദ്ധതി നടപ്പാക്കാത്തതു മൂലം ഉണ്ടായ രൂക്ഷമായ ഗതാഗത തടസ്സം പരിഹരിക്കാൻ പാർക്കിംഗ് നിരോധനം ഏർപ്പെടുത്തുമ്പോൾ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് നഗരസഭ യു.ഡി എഫ് പാർലമെൻ്ററി പാർട്ടി ആവശ്യപ്പെട്ടു.


.
 അടിയന്തിരമായി  ആശുപത്രി കോമ്പൗണ്ടിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് ഹോസ്പിറ്റൽ മാനേജിംഗ് കമ്മറ്റി യോഗത്തിൽ പ്രൊഫ. സതീശ് ചൊള്ളാനി,  പീറ്റർ പന്തലാനി തുടങ്ങിയവർ ശക്തമായി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതിൻ്റെ നടപടി ക്രമവുമായി ബന്ധപ്പെട്ട വാല്യൂ വേഷൻ, എസ്റ്റിമേറ്റ്, ലേല നടപടികൾ തുടങ്ങിയവ നാളിതുവരെ സ്വീകരിക്കാതെ അനങ്ങാപ്പാറ നയമാണ് ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചിരിക്കുന്നത്.
.ആശുപത്രി റോഡിൻ്റെ വീതി കൂട്ടി പണിപൂർത്തിയാക്കുന്ന കാലം വരെ വൺവേ ട്രാഫിക് ഏർപ്പെടുത്തിയാൽ ഗതാഗത കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും. ഇക്കാര്യത്തിൽ ട്രാഫിക് അഡ്വൈസറി കമ്മറ്റി അലംഭാവം കാണിച്ച് നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കമ്മറ്റി ആരോപിച്ചു.

.യോഗത്തിൽ യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് വി.സി, ജോസ് എടേട്ട്, ലിസിക്കുട്ടി മാത്യു, മായ രാഹുൽ, സിജി ടോണി, ലിജി ബിജു, ആനി ബിജോയി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments