പ്ലസ് പരീക്ഷാക്രമം സർക്കാർ നിശ്ചയിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയുള്ള തീയതികളിലാണ് പരീക്ഷകൾ നടത്തുന്നത്. വിഎച്ച്എസ്സി പ്ലസ് വണ്‍ പരീക്ഷകൾ സെപ്റ്റംബർ 24ന് ആരംഭിച്ച് ഒക്ടബോർ 13ന് അവസാനിക്കും.
.പരീക്ഷകൾ ഓഫ് ലൈനായി നടത്താൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് പുതുക്കിയ ടൈംടേബിൾ സർക്കാർ പ്രഖ്യാപിച്ചത്.
.പരീക്ഷകൾക്കിടയിൽ അഞ്ച് ദിവസത്തെ വരെ ഇടവേളയിട്ടാണ് സമയക്രമം നിശ്ചയിച്ചത്. എല്ലാ പരീക്ഷകളും രാവിലെ തന്നെ നടത്തും.
കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചായിരിക്കും പരീക്ഷ നടത്തുക എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷകൾക്ക് മുൻപ് ക്ലാസ് മുറികൾ അണുവിമുക്തമാക്കും.