Latest News
Loading...

ആന്റിനാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത

 സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് ദുരുപയോഗത്തിനും അനുബന്ധ സംഭവവികാസങ്ങള്‍ക്കും തടയിടുവാന്‍ ആന്റിനാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകള്‍ രൂപികരിക്കുമെന്ന് പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. 

. മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്യുന്ന പാലാ രൂപതയില്‍ രൂപതാദ്ധ്യക്ഷന്‍ തന്റെ വിശ്വാസികളോടായി നല്‍കിയ കരുതലിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച തത്പരകക്ഷികളുടെ വിഫല ശ്രമത്തെ സമിതി അപലിപിച്ചു. വിശ്വാസികളോട് എന്ത് ഉദ്‌ബോധിപ്പിക്കണമെന്ന് ഇതര വിശ്വാസങ്ങളില്‍പ്പെട്ടവരോ, വിരുദ്ധരോ നിഷ്‌കര്‍ഷിക്കേണ്ടതില്ല. നേതൃത്വത്തിന്റെയും വിശ്വാസികളുടേയും കടമയും അവകാശവുമാണത്. പ്രദേശത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ഒരുശക്തികളെയും അനുവദിക്കില്ലെന്നും സമതി അറിയിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാടിന് സമ്പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സമിതി അറിയിച്ചു. 

പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ച കൗണ്‍സില്‍ യോഗത്തില്‍ ഡയറക്ടര്‍ ഫാ. വിന്‍സന്റ് മൂങ്ങാമാക്കല്‍, ജോസ് കവിയില്‍, ജോസ് ഫ്രാന്‍സിസ്, ബെന്നി കൊള്ളിമാക്കിയില്‍, സി. റെനി, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേല്‍, ആകാശ് ആന്റണി, അലക്‌സ് കെ. എമ്മാനുവേല്‍, ജെസി ജോസ്, റ്റിന്റു അലക്‌സ്, എബ്രഹാം ഫ്രഞ്ചി, സിബി പാറന്‍കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു

Post a Comment

0 Comments