Latest News
Loading...

ജില്ലയില്‍ 90 കേന്ദ്രങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 15) വാക്‌സിനേഷന്‍



കോട്ടയം ജില്ലയില്‍ നാളെ (സെപ്റ്റംബര്‍ 15) നു 90 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കും. വാക്‌സിനേഷനായി cowin.gov.in  എന്ന പോര്‍ട്ടല്‍ വഴി ഇന്ന് (സെപ്റ്റംബര്‍ 14) വൈകിട്ട് ഏഴു മുതല്‍ ബുക്ക് ചെയ്യാം. ജില്ലയില്‍ സ്ഥിരം വാക്‌സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും നാളെ വാക്‌സിനേഷന്‍ നടക്കും. 



.18 വയസിനു മുകളിലുള്ള ഇതുവരെ ഒന്നാം ഡോസ് ലഭിക്കാത്തവര്‍ക്കും രണ്ടാം ഡോസിന് അര്‍ഹരായവര്‍ക്കും ബുക്ക് ചെയ്യാം. കൂടാതെ എല്ലാ കേന്ദ്രങ്ങളിലും സ്പോട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയായിരിക്കും പ്രവര്‍ത്തിക്കുക.

.

Post a Comment

0 Comments