Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് - പ്രതിഭാ സംഗമം 2021 സെപ്റ്റംബർ 24 ന്.



തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം എസ് എസ് എൽ സി, സി ബി എസ് ഇ, ഐ സി എസ് സി, പ്ലസ് ടു, പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ഡിഗ്രി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും 100% വിജയം കൈവരിച്ച തീക്കോയി സെൻമേരിസ് ഹൈസ്കൂൾ, വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂൾ, തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും അനുമോദിക്കുന്നതിനുവേണ്ടി പ്രതിഭാസംഗമം 2021 പ്രോഗ്രാം സെപ്റ്റംബർ 24 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്തിൽ 100 വിദ്യാർഥികളാണ് ഉന്നത വിജയം നേടിയിട്ടുള്ളത്. 


.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും. ജില്ലപഞ്ചായത്ത് മെമ്പർമാരായ ഷോൺ ജോർജ്, പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഓമന ചന്ദ്രൻ,കെ കെ കുഞ്ഞുമോൻ,സെന്റ് മേരീസ് എച്ച് എസ് എസ് പ്രിൻസിപ്പാൾ ബാബു തോമസ്, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം,വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ജയപ്രസാദ് പി , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത രാജു, 

.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്,മാജി തോമസ്, ദീപ സജി,അമ്മിണി തോമസ്,നജീമ പരിക്കൊച്ച്,സെക്രട്ടറി കെ സാബുമോൻ, കുടുംബശ്രീ ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. കോവിഡ് 19 മാനദണ്ഡങ്ങൾ പ്രകാരമാണ് പ്രോഗ്രാം നടക്കുന്നതെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു


Post a Comment

0 Comments