Latest News
Loading...

കർഷകശ്രീ പുരസ്ക്കാരം നൽകി സ്വീകരിച്ചു

ഭാരതീയ ജനതാ കർഷക മോർച്ച പൂഞ്ഞാർ നി. മ. കമ്മിറ്റിയുടേയും , ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കൃഷി, ഫാം ടൂറിസം മേഖലകളിൽ വിപ്ലവം സൃഷ്ടിയ്ക്കുന്ന അരുൺ കെ ജാൻസ് കിഴക്കേക്കരയ്ക്കും, 
വിവിധയിനം കൃഷി പരിപാലനത്തിലൂടെ . കഴിവു തെളിയിച്ച് വിവിധ പുരസ്ക്കാരങ്ങൾ നേടിയ റ്റോം കെ ജെക്കബ് പടന്നമാക്കലിനും കർഷക മോർച്ച പൂഞ്ഞാർ നി. മ. പ്രസിഡന്റ് സോമരാജൻ ആറ്റുവേലിയുടെ അദ്ധ്യക്ഷതയിൽ കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ വി നാരായണൻ കർഷകശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു. 

.ബി ജെ പി ജില്ലാ കമ്മിറ്റിയംഗം പൂഞ്ഞാർ മാത്യൂ മുതിരേന്തിക്കൽ ,കർഷക മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ സന്തോഷ് കുമാർ കൊട്ടാരത്തിൽ എന്നിവർ പൊന്നാട അണിയിച്ച് സ്വീകരിച്ചു
ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ, PK രാജപ്പൻ, MV പ്രദീപ് കുമാർ ,സലിമോൻ പൂത്തേട്ട് എന്നിവർ പങ്കെടുത്തു

.


Post a Comment

0 Comments