Latest News
Loading...

ഈരാറ്റുപേട്ട നഗരസഭക്ക് മുൻപിൽ എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിക്ഷേധം


ഈരാറ്റുപേട്ട : ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിക്ഷേധിച്ച് ഈരാറ്റുപേട്ട നഗരസഭക്ക് മുൻപിൽ എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. ലൈഫ് ഭവന പദ്ധതിയുടെ കീഴിൽ  അനുവദിക്കപെട്ട 137 വീടുകൾക്കളുടെ നിർമാണത്തിന് കേന്ദ്രം സംസ്ഥാന സർക്കാരുകളുടെ വിഹിതം ലഭിച്ചിട്ടും നഗരസഭ വിഹിതം നൽകാത്തതിനാൽ നാളിതുവരെയായിട്ടും ഗുണഭോക്താക്കൾക്ക്  വീട് നിർമാണം ആരംഭിക്കാൻ സാധിച്ചിട്ടില്ല. ഇതിൽ പ്രതിക്ഷേധിച്ചാണ്  എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭക്ക് മുൻപിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. 

.സമരം സിപിഐ എം ലോക്കൽ സെക്രട്ടറി കെഎം ബഷീർ ഉദ്‌ഘാടനം ചെയ്തു. നഗര സഭ അംഗങ്ങളായ സജീർ ഇസ്മയിൽ, ഹബീബ് കപ്പിത്തൻ, ഷൈമ റസാഖ്, ഫാത്തിമ സുഹാന, റിസ്വാന സവാദ്, ലീന ജെയിംസ് എന്നിവർ സംസാരിച്ചു. യോഗത്തിന് പാർലമെന്ററി പാർട്ടി ലീഡർ അനസ് പാറയിൽ അധ്യക്ഷനായി. സിപിഐ ലോക്കൽ കമ്മിറ്റി അംഗം നൗഫൽഖാൻ സ്വാഗതവും, പി ആർ ഫൈസൽ നന്ദിയും പറഞ്ഞു.


.

Post a Comment

0 Comments