Latest News
Loading...

കഞ്ചാവ് വിതരണം മൊത്ത കച്ചവടകാരനെ പിടികൂടി

തിടനാട് : കഞ്ചാവ് വിതരണത്തിന്റെ മൊത്ത കച്ചവടകാരനെ പിടികൂടി തിടനാട് പോലീസ്. ഭരണങ്ങാനം മേലമ്പാറ സ്വദേശി തെക്കേറാമറ്റുപള്ളിയിൽ ടിഎം വിശാഖിനെയാണ് പോലീസ് വെള്ളിയാഴ്ച പുലർച്ചയോടെ വീട്ടിൽ നിന്നും പിടികൂടിയത്. 



.കഴിഞ്ഞ ദിവസം വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിണ്ണക്കനാട് പറത്തോട് റോഡിൽ മൈലടിയിൽ വെച്ച് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വഷണത്തിലാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന പ്രതിയുടെ വിവരം ലഭിച്ചത്. ചില്ലറ വില്പനകർക്ക് ആവിശ്യാനുസരണം കഞ്ചാവ് എത്തിച്ചു നാൽകുന്നതിൽ പ്രധാനിയയിരുന്ന പ്രതിയെ വെള്ളിയഴ്ച്ച തൊടുപുഴ കോടതിയിൽ ഹാജരാക്കി പതിനല് ദിവസത്തേക്ക് പീരുമേഡ് ജയിലിൽ റിമാൻഡിലാക്കി. 

.പ്രതിയുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.സിഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ , എസ്ഐ ഷിബു, എഎസ്ഐമാരായ അനീഷ്, മജോ, സിപിഓ ജോബി, സെബാസ്റ്റ്യൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments