Latest News
Loading...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം: യൂത്ത് ഫ്രണ്ട്


കരൂർ: നാലു പേരിൽ കൂടുതൽ ഒത്തുചേർന്നാൽ  നടപടിയെടുക്കുമെന്ന് മൈക്ക് അനൗൺസ്മെൻറ് നടത്തി പറഞ്ഞ കരൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു ഉൾപ്പെടെ  ജനപ്രതിനിധികളും , കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാക്കളും  കണ്ടെൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുന്ന കരൂർ ഏഴാം വാർഡിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തിയ വിദ്യാഭ്യാസ അവാർഡുദാന ചടങ്ങ് രോഗവ്യാപനത്തിന് ഇടവരുത്തുമെന്ന് യൂത്ത് ഫ്രണ്ട് നേതാക്കൾ പറഞ്ഞു. ഈ അവാർഡ് ദാനം കണ്ടേൺമെൻറ് സോൺ മാറിയതിനുശേഷം നാത്തണമായിരുന്നു എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.


.ഇപ്രകാരം കോവിഡ് പ്രോട്ടോകോൾ ലംഘിച്ചിരിക്കുന്ന ജന പ്രതിനിധി കൾക്കും , സംഘാടകർക്കും എതിരെയും  നടപടി സ്വീകരിക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് കരൂർ മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി ആണ്ടു ക്കുന്നേൽ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി ജോജി തോട്ടു ചാലിൽ, കെ.എസ്.സി. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് മെൽബിൻ പറ മുണ്ട, എന്നിവർ ആവശ്യപ്പെട്ടു.



Post a Comment

0 Comments