Latest News
Loading...

മണിയംകുന്ന് സെൻറ് ജോസഫ് സ്കൂളിൽ വസന്തോത്സവം നാളെ മുതൽ

മണിയംകുന്ന് : സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ ഓണാഘോഷം കോവിഡിന്റെ പശ്ചാത്തലത്തിലും സമുചിതമായി കൊണ്ടാടുന്നു. 'വസന്തോത്സവം' എന്ന പേരിൽ ഓഗസ്റ്റ് 17 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ 23 തിങ്കളാഴ്ച്ച വരെ എല്ലാ ദിവസവും വൈകന്നേരം 5 മണിക്ക് Online ആയി നടത്തപ്പെടുന്നു. 
.നാളെ 17.8.2021 ' ഊഞ്ഞാൽ' എന്ന പേരിൽ മണിയംകുന്ന് സെന്റ്.ജോസഫ്സ് സ്കൂളിലെ 7-ാം ക്ലാസ്സിലെ കുട്ടികൾ കലാപരിപാടികളുമായി അണിനിരക്കുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത് പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. തോമസുകുട്ടി കരിയാപുരയിടമാണ്. സ്കൂൾ മാനേജർ റവ. ഫാ. സിറിയക് കൊച്ചു കൈപ്പെട്ടിയിൽ അദ്ധ്യക്ഷത വഹിക്കുന്ന ഈ പരിപാടിയുടെ കോ-ഓർഡിനേറ്റേഴ്സ് ഡോ. സ്മിതയും സി. സമാന്ത ലിസ്സുമാണ്. 

.


Post a Comment

0 Comments