Latest News
Loading...

സ്വാതന്ത്ര്യ ദിന പ്രഭാഷണ പരമ്പര

അരുവിത്തുറ: ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെ. ജോർജ് ഹൈസ്കൂളിലെ 75 കുട്ടികൾ ചേർന്നൊരുക്കുന്ന പ്രഭാഷണ പരമ്പര ഓഗസ്റ്റ് 15 ഞായറാഴ്ച 3 PM ന് നടക്കും. സെ. ജോർജ് എച്ച്. എസ്. അരുവിത്തുറ എന്ന യൂട്യൂബ് ചാനലിൽ പരിപാടികൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. 

.തുടർന്ന് രാത്രി 8 മണിക്ക് നടക്കുന്ന സ്വാതന്ത്ര്യ ദിന സംഗമം എന്ന പരിപാടി സ്കൂൾ മാനേജർ വെരി. റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകനായ ജോബി ജോസഫ് , മാസ്റ്റർ പ്രിൻസ് ജോൺ , കുമാരി ജിയാ മോൾ ബിജു എന്നിവർ പ്രസംഗിക്കും. പരിപാടികൾക്ക് അഞ്ജു കെ.എസ്, ബീന സേവ്യർ , ബിൻസി മോൾ ജേക്കബ്, ജോസി ജോസഫ് എന്നിവർ നേതൃത്വം നൽകും.

.രക്ഷിതാക്കളായ സോണിയ , സിനി, റജീന എന്നിവർ ചേർന്ന് ആലപിക്കുന്ന ദേശഭക്തി ഗാനവും കുട്ടികൾ നിർമ്മിച്ച 'ഇന്ത്യൻ ദേശീയത അടയാളങ്ങളിൽ, എന്ന ഡോക്യുമെന്ററിയും, സ്വാതന്ത്ര്യ സമര സേനാനികൾ എന്ന സ്കിറ്റും , അന്നാ ബ്രിജിറ്റ് ബിജു അവതരിപ്പിക്കുന്ന വന്ദേ മാതരം എന്ന നൃത്തശില്പവും ചടങ്ങിൽ അവതരിപ്പിക്കുന്നതാണ്. 


Post a Comment

0 Comments