Latest News
Loading...

വിദ്യാർഥികൾക്ക് കെ.എം.മാണി ഫൗണ്ടേഷൻ്റെ ആദരം.

കൊഴുവനാൽ : ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കൊഴുവനാൽ പഞ്ചായത്തിലെ വിദ്യാർഥികളെ കെ എം മാണി ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. ഫൌണ്ടേഷൻ ചെയർമാൻ ശ്രീ ജോസ് കെ മാണി വിദ്യാർത്ഥികളുടെ വീട്ടിൽ എത്തി മെമെന്റോയും അനുമോദനപത്രവും സർട്ടിഫിക്കററ്റും നൽകി ആദരിച്ചു. 
.കേരളകോൺഗ്രസ്‌ (എം )മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ജയ്‌മോൻ പരിപ്പീറ്റത്തോട്ടിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സാജൻ മണിയങ്ങാട്ട്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി നിമ്മി ട്വിങ്കിൾ രാജ്, കൊഴുവനാൽ സഹകരണബാങ്ക് പ്രസിഡന്റ്‌ ശ്രീ പി എ തോമസ് പൊന്നുംപുരയിടം എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്‌ അംഗങ്ങൾ ആയ മാത്യു തോമസ്, പി സി ജോയ് വയലിൽ, കെ.ആർ.ഗോപി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി...

.


Post a Comment

0 Comments