Latest News
Loading...

കോട്ടയം ജില്ലയില്‍ 1680 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍  1680 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1668 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 10795 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.56 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 685 പുരുഷന്‍മാരും 737 സ്ത്രീകളും  258 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

476 പേര്‍ രോഗമുക്തരായി. 10683 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 252439 പേര്‍ കോവിഡ് ബാധിതരായി.  239009 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44183 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം- 193

പനച്ചിക്കാട് - 80

കൂരോപ്പട - 57

വിജയപുരം -55

മുണ്ടക്കയം - 51

പുതുപ്പള്ളി - 42

തലയാഴം-37

കാഞ്ഞിരപ്പള്ളി - 36

മണർകാട് - 35

തിടനാട് - 34

മാഞ്ഞൂർ-33

ഏറ്റുമാനൂർ-29

പാമ്പാടി, പാറത്തോട് -28

ആർപ്പൂക്കര, അയർക്കുന്നം, വാഴൂർ -27

കുറവിലങ്ങാട് -26

കല്ലറ-25

മീനടം, പാലാ - 24

ചിറക്കടവ്, നെടുംകുന്നം-23



.അയ്മനം, ചെമ്പ്, മീനച്ചിൽ, വെച്ചൂർ - 22

എരുമേലി, കടപ്ലാമറ്റം, മാടപ്പള്ളി-21

കരൂർ-20

കടനാട്, കടുത്തുരുത്തി, കങ്ങഴ, കറുകച്ചാൽ, മണിമല, വെള്ളാവൂർ - 19

ചങ്ങനാശേരി, വൈക്കം - 18

അതിരമ്പുഴ, കാണക്കാരി, കൊഴുവനാൽ, പായിപ്പാട്, തിരുവാർപ്പ് - 17

എലിക്കുളം, കൂട്ടിക്കൽ, വാഴപ്പള്ളി - 16

രാമപുരം, തലയോലപ്പറമ്പ്, വെള്ളൂർ - 15

ഭരണങ്ങാനം, കുമരകം - 14

കുറിച്ചി, ഉഴവൂർ - 13


.ഈരാറ്റുപേട്ട, കിടങ്ങൂർ, ഞീഴൂർ, ഉദയനാപുരം -12

വാകത്താനം -11

പള്ളിക്കത്തോട്, തൃക്കൊടിത്താനം - 10

അകലക്കുന്നം, കോരുത്തോട്, നീണ്ടൂർ- 9

മരങ്ങാട്ടുപിള്ളി, വെളിയന്നൂർ - 8

മുത്തോലി, ടി.വി പുരം, തലനാട് - 6

മറവന്തുരുത്ത്, മുളക്കുളം, പൂഞ്ഞാർ തെക്കേക്കര - 4

മൂന്നിലവ്, പൂഞ്ഞാർ - 3

മേലുകാവ്, തീക്കോയി - 2

തലപ്പലം - 1

Post a Comment

0 Comments