Latest News
Loading...

ടിപിആര്‍ കുറയ്ക്കാനുള്ള പരിശ്രമവുമായി മേലുകാവ് പോലീസ്




മേലുകാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള,  മേലുകാവ്, മൂന്നിലവ്, കടനാട്, പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി  കുറക്കുന്നതിനുവേണ്ടിയുള്ള പരിശ്രമവുമായി പോലീസ്. ഇതിന്റെ ഭാഗമായി  മേലുകാവ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. രോഗവ്യാപനം കുറയ്ക്കുന്നതിനുള്ള വിവിധ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. 



.രോഗബാധിതരെ കൂടുതലായി കണ്ടെത്താന്‍ ടെസ്‌റ്‌റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകരണം. ജനമൈത്രി പോലീസ് നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കും. ആരോഗ്യവകുപ്പ്, ജനപ്രതിനിദികള്‍, പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു. 

.ഇരാറ്റുപേട്ടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ്‌റുമാരായ, ടി.ജെ ബെഞ്ചമിന്‍, ജോഷി ജോഷുവ, ഉഷ രാജു, ബ്ലോക്ക് മെമ്പര്‍മാരായ മറിയാമ്മ ഫെര്‍ണാണ്ടസ്, ജെറ്റോ ജോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ, അനുരാഗ് പാണ്ടിക്കാട്ടു, കൃഷ്ണന്‍ ഈറ്റക്കല്‍, സെന്‍ എന്നിവരും ജനമൈത്രി പോലീസ് അജയ കുമാര്‍, ബിജോയ്, Dr. വിവേക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു സംബന്ധിച്ചു. 



Post a Comment

0 Comments