Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ




പൂഞ്ഞാര്‍ തെക്കേക്കര  ഗവണ്‍മെന്റ് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഐ പൂഞ്ഞാര്‍ തെക്കേക്കര  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.  വാക്‌സിനേഷന്‍  നല്‍കുന്നതില്‍ പക്ഷപാതപരമായി  പെരുമാറുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ചും  മെഡിക്കല്‍ ഓഫീസര്‍  സ്ഥിരമായി ഹോസ്പിറ്റലില്‍ എത്തണമെന്നും  വാക്‌സിനേഷന്‍ എടുക്കാന്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍  എത്തുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും 90 വര്‍ഷത്തെ പഴക്കമുള്ള പൂഞ്ഞാര്‍ തെക്കേക്കര ഗവണ്‍മെന്റ് കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. 



.മണ്ഡലം പ്രസിഡന്റ് എം.സി വര്‍ക്കി മുതിരേന്തിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി  ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ടോമി കല്ലാനി ധര്‍ണ ഉദ്ഘാടനം ചെയ്തു. ഡി.സി .സി  മെമ്പര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ റോജി തോമസ്,മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അജി നെല്ലിക്കചാലില്‍, കെ.കെ കുഞ്ഞുമോന്‍ ,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി.ജി ജനാര്‍ദ്ദനന്‍...

.സികെ കുട്ടപ്പന്‍ ,ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ സെക്രട്ടറിമാരായ സജി കൊട്ടാരം, സണ്ണി കല്ലാറ്റ്, ജോര്‍ജ് വെട്ടത്തേല്‍, മധു     പൂധക്കുഴി   ബൂത്ത് പ്രസിഡന്റുമാരായ  ബിജു പുത്തന്‍ പുര, റെനി കുളത്തിനാല്‍ , വിനോദ് പുലിയള്ളുംപുറത്ത്,മനു നടുപറമ്പില്‍ ,ജെയിംസ് വലിയപറമ്പില്‍ ,കുട്ടിച്ചന്‍ മണിയന്‍കല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments