Latest News
Loading...

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ?. സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ ചത്തു

സം​സ്ഥാ​ന​ത്തും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൂ​രാ​ച്ചു​ണ്ട് കാ​ള​ങ്ങാ​ലി​യി​ൽ സ്വ​കാ​ര്യ കോ​ഴി ഫാ​മി​ലെ 300 കോ​ഴി​ക​ൾ ച​ത്തു. ഇ​വ​യു​ടെ സാ​മ്പി​ളു​ക​ൾ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ലാ​ബു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​രു ലാ​ബി​ൽ നി​ന്നും പോ​സി​റ്റീ​വ് ഫ​ല​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി സാ​മ്പി​ളു​ക​ൾ ഭോ​പ്പാ​ലി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

.ജൂ​ലൈ 20-നാ​ണ് കോ​ഴി​ക​ൾ ച​ത്ത​ത്. സാ​മ്പി​ൾ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ കോ​ഴി ഫാ​മു​ക​ൾ എ​ല്ലാം അ​ട​യ്ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ലെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ട്.

. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ് ദി​വ​സം രാ​ജ്യ​ത്ത് ആ​ദ്യ പ​ക്ഷി​പ്പ​നി മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​ര​ന്‍ മ​രി​ച്ച​ സംഭവത്തില്‍ പൂ​നെ വ​യ​റോ​ള​ജി ഇ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ല്‍ പ​ക്ഷി​പ്പ​നി വൈ​റ​സാ​യ എ​ച്ച് 5 എ​ൻ 1 സ്ഥി​രീ​ക​രി​ച്ചിരുന്നു. കു​ട്ടി​യു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.


Post a Comment

0 Comments