തീക്കോയി വാഗമണ്‍ റോഡ് പുനരുദ്ധാരണം വൈകുന്നതിനെതിരെ പി.സി ജോര്‍ജ്ജ് എംഎല്‍എ ഹൈക്കോടതിയില്‍. വര്‍ക്ക് ടെന്‍ഡര്‍ ചെയ്യാത്ത റോഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്പനി (റിക്)ക്കെതിരെയാണ് എംഎല്‍എ കോടതിയെ സമീപിച്ചത്. റിക്കിനോട് ഈ മാസം 17ന് വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചു.
വിനോദ സഞ്ചാര മേഖലയായ വാഗമണ്ണിലേയ്ക്കുള്ള റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ 2017-ലാണ് 66.1 കോടി രൂപ കിഫ്ബി വഴി വകയിരുത്തിയത്. സ്ഥലമേറ്റെടുപ്പിനും മറ്റും തുക മതിയാകുമെങ്കിലും പലവിധ കാരണങ്ങള്‍ മൂലം തുടര്‍ ജോലികള്‍ വൈകുകയായിരുന്നു. പലതവണ പ്രദേശവാസികളും റോഡിന്റെ ദുരവസ്ഥയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
റോഡ് വര്‍ക് ടെന്‍ഡര്‍ ചെയ്യാന്‍ റിക് തയാറാകുന്നില്ലെന്ന് കാട്ടിയാണ് എംഎല്‍എ കോടതിയെ സമീപിച്ചത്. വിഷയം കണക്കിലെടുത്ത കോടതി, 17ന് ഹാജരായി മറുപടി നല്കാന്‍ റിക് എംഡിയോട് ആവശ്യപ്പെട്ടു.

0 Comments