Latest News
Loading...

സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി


ഈരാറ്റുപേട്ട : പെട്രോൾ ഡീസൽ വില വർധനക്കെതിരെയും, തെറ്റായ കാർഷിക ബില്ലുകൾ പിൻവലിക്കുക,തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. 

ഈരാറ്റുപേട്ട മുട്ടം കവലയിൽ നിന്നും ആരംഭിച്ച പ്രകടനം റബ്ബർ ബോർഡ് ഓഫീസിന്റെ മുൻപിൽ അവസാനിച്ചു.തുടർന്ന് നടന്ന ധർണ്ണ എസ്.ടി.യു സംസ്ഥാന കമ്മിറ്റിയഗം ടി എസ് അബ്‌ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. കെ ടി യു സി മണ്ഡലം സെക്രട്ടറി നിസാർ ആലുംതറ, സിപിഐഎം ഏരിയ സെക്രട്ടറി സി എം സിറിയക്ക് എന്നിവർ സംസാരിച്ചു. 

യോഗത്തിന് എ ഐ ടി യു സി മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ അധ്യക്ഷതയും സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ജോയ് ജോർജ് സ്വാഗതവും ഏരിയ കമിറ്റി അംഗം എം എച് ഷെനീർ നന്ദിയും പറഞ്ഞു.


Post a Comment

0 Comments