പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന കോട്ടയം ജില്ലാ അത് ലറ്റിക് അസ്സോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പിന്‍ പൂഞ്ഞാര്‍ എസ്.എം.വി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഓവറോള്‍ കിരിടം നേടി. 653 പൊയിന്റ് നേടിയാണ് സ്‌കൂളിലെ കെ പി തോമസ് മാഷ് അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ ഒനാമതെത്തിയത്.
14, 16, 18, വിഭാഗങ്ങളിലായി തോമസ് മാഷ് അക്കാഡമിയിലെ 82 കുട്ടികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. 639 പൊയിന്റ് നേടി പാലാ അല്‍ഫോന്‍സാ അത് ലറ്റിക്ക് അക്കാഡമി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സ്‌കൂള്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.

0 Comments