Latest News
Loading...

"കോടിമത പാലം പണിയുടെ പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരണം "



കോട്ടയം : ആറു വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ച കോടിമതപാലം ഇതുവരെയും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചു യുവമോർച്ച കോടിമത പാലത്തിനു മുകളിൽ കയറി ധർണ നടത്തി. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിത്യസ്മാരകമായി നിൽക്കുന്ന കോടിമത പാലം പണിയുടെ പിന്നിലെ അഴിമതികൾ പുറത്തു കൊണ്ടുവരണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

പൊതുജനത്തിന്റെ അഞ്ചേമുക്കാൽകോടി രൂപയാണ് കോട്ടയം എംഎൽഎ ദൂർത്തടിച്ചു കളഞ്ഞതെന്നും രണ്ടരലക്ഷം പേർക്ക് വീട് നൽകി എന്ന് വീമ്പു പറയുന്ന പിണറായി സർക്കാരിനും, ആയിരം പേർക്ക് വീട് നൽകും എന്ന് പറയുന്ന കോൺഗ്രെസ്സുകാർക്കും പാലം പണിക്കു തടസമായി നിൽക്കുന്ന നിർധനരായ രണ്ടു കുടുംബങ്ങൾക്ക് വീട് നൽകാൻ കഴിയുന്നില്ല എന്നത് അങ്ങേയറ്റം അപലപനീയമാണെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ആരോപിച്ചു. 

കോടിമതപാലം പണിയുടെ അഴിമതികൾ പുറത്തു കൊണ്ടുവരുന്നതിനായി യുവമോർച്ചയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച 5 മണിക്ക് കോടിമത പാലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ഉദ്ഘടാനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി ടിഎൻ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെപി ഭുവനേഷ്, ബിജെപി സംസ്ഥാന കൌൺസിൽ അംഗം സിഎൻ സുഭാഷ്, യുവമോർച്ച നേതാക്കളായ ബിനു കോട്ടയം, അരവിന്ദ് ശങ്കർ, പ്രമോദ് സോമൻ, ശ്രീകുമാർ എംകെ, വിനോദ് കാരാപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments