Latest News
Loading...

നെറികെട്ട രാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കണം -യു. ഡി. എഫ്



തീക്കോയി : രണ്ടായിരത്തി പതിനഞ്ചിലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും കേരളാകോൺഗ്രസ് (എം ) ഉം യു. ഡി. എഫ് ആയി ഒന്നിച്ചു മത്സരിച്ചപ്പോൾ ഏട്ടു സീറ്റിൽ യു. ഡി.എഫ് ജയിച്ചിരുന്നു. 

എന്നാൽ അന്ന് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന് രാവിലെ കേരളാ കോൺഗ്രസ് (എം ) ന്റെ നാലു മെമ്പർ മാരെ കൂട്ടി ജനപക്ഷം നേതാവ് എം എൽ എ തീക്കോയിലെ ഇടതുപക്ഷ ഓഫീസുകളിൽ കൂടി കയറിയിറങ്ങി രാഷ്ട്രീയകുതിരകച്ചവടം നടത്താൻ ശ്രമിക്കുകയും അത് വിഫലമായപ്പോൾ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നു വോട്ടർമാരെ വഞ്ചിച്ച കേരളാ കോൺഗ്രസ് (എം ) ന്റെ നെറികെട്ട രാഷ്ട്രീയം തീക്കോയിലെ ജനങ്ങൾ മറന്നിട്ടില്ല. 

അന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗം കാണിച്ച രാഷ്ട്രീയ നെറികേടിനു ജനം നൽകിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം ) നു കിട്ടിയ കനത്ത പരാജയമെന്ന് യു. ഡി. എഫ് നേതാക്കളായ എം ഐ ബേബി, പയസ് ജേക്കബ്, ഹരി മണ്ണുമഠം , ബാബു വർക്കി എന്നിവർ അറിയിച്ചു.

Post a Comment

0 Comments