Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് വർക്കിംഗ്‌ കമ്മിറ്റി യോഗം നടന്നു

തീക്കോയി ഗ്രാമപഞ്ചായത്ത്‌ 2021-22 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായിട്ടുള്ള വർക്കിംഗ്‌ കമ്മിറ്റി യോഗം പ്രസിഡന്റ്‌ കെ. സി. ജെയിംസ് ഉത്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ്‌ കവിതാ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിനോയ് ജോസഫ്‌, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്സുകുട്ടി, സിറിൾ റോയ്, മാജി തോമസ്, മാളു ബി മുരുകൻ, രതീഷ് പി. എസ്, സിബി രഘുനാഥൻ, , അമ്മിണി തോമസ്, ദീപ സജി, നജീമ പരീക്കൊച്ച്, സെക്രട്ടറി സാബുമോൻ, പ്ലാൻ ക്ലർക്ക് അബ്‌ദുൾ റൗഫ് തുടങ്ങിയവർ പ്രസംഗിച്ചു. 

നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ്‌ അംഗങ്ങൾ, കുടുംബശ്രീ സി. ഡി. എസ്. അംഗങ്ങൾ, അംഗനവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments