Latest News
Loading...

വ്യത്യസ്ത സമര രീതിയുമായി എൻസിപി കലാ സംസ്കൃതി

പാലാ: പെട്രോളിന്റെയും ഡീസലിന്റെയും ക്രമാതീതമായ വില വർദ്ധനവുമൂലം നട്ടം തിരിയുന്ന കേരള ജനതയെ രക്ഷിക്കുവാൻ വ്യത്യസ്ത സമര രീതിയുമായി എൻസിപി ദേശീയ കലാ സംസ്കൃതി പാലാ ബ്ലോക്ക് കമ്മിറ്റി. ഒരു വശത്ത് കൊവിഡ് മഹാമാരിയും മറുവശത്ത് ഇന്ധനത്തിന്റെ വിലക്കയറ്റവുംമൂലം ജനങ്ങൾ കഷ്ടതയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥയാണുള്ളത്. 

കേന്ദ്ര സർക്കാരിന്റെ തെറ്റായ ഈ നയങ്ങൾക്കെതിരെ ജനുവരി 23 ശനി വൈകുന്നേരം 4 ന് പാലായിൽ ഓട്ടോ തൊഴിലാളികൾക്ക് ഒരു കൈത്താങ്ങായി അവരുടെ ഓട്ടോറിക്ഷകളിൽ സൗജന്യമായി ഇന്ധനം അടിച്ചു കൊടുക്കുന്നു. ഈ പരിപാടിയുടെ ഉദ്ഘാടനം ദേശീയ കലാ സംസ്കൃതി സംസ്ഥാന സെക്രട്ടറി ബെന്നി മൈലാടൂർ നിർവ്വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിക്കും.

എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു, എൻ എൽ സി ജില്ലാ വൈസ് പ്രസിഡന്റ് മാർട്ടിൻ മിറ്റത്താനി, ജില്ലാ സെക്രട്ടറി ജോണി കെ എ, അഡ്വ.ബേബി ഊരകത്ത്, ജയ്സൺ കൊല്ലപ്പിള്ളിൽ, ജോഷി ഏറത്ത്, മണി വള്ളിക്കാട്ടിൽ, ഷാജി ചെമ്പിളായിൽ, പി കെ വിജയകുമാർ, ജോസ് തെങ്ങുംപിള്ളി, രതീഷ് വള്ളിക്കാട്ടിൽ, ജോസ് കുന്നുംപുറം, സുധാകരൻ എസ് ആർ തുടങ്ങിയവർ സംസാരിക്കും.

ഇന്ധന വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിയ്ക്ക് കത്തയയ്ക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments