Latest News
Loading...

കൃഷി നവ ദർശനം നൽകും:മാർ ജോസഫ് കല്ലറങ്ങാട്ട് .

പാലാ: ഏതു മേഖലയിൽ ജോലി ചെയ്യുന്നവർക്കും ആത്മ സംതൃപ്തി നൽകാൻ കാർഷിക പ്രവർത്തനങ്ങൾക്കാകുമെന്നും കൃഷി ഏവർക്കും നവദർശനം പ്രദാനം ചെയ്യുന്നതായും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ പാലാ സബ് ജയിൽ കാമ്പസിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. 

പി.എസ്. ഡബ്ള്യൂ.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷനായിരുന്നു. സബ് ജയിൽ സൂപ്രണ്ട് പ്രവീഷ് റ്റി.ജെ, ജില്ലാ സാമൂഹ്യക്ഷേമ വികസന പ്രൊബേഷണറി ഓഫീസർ ജോർജുകുട്ടി മഞ്ഞാമറ്റം, ഫാ. തോമസ് തയ്യിൽ, ഫാ.ജോൺ ഇടേട്ട് , ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, 

ബ്രദർ ജക്സൺ കടു തോടിൽ, ജോയി മടിക്കാങ്കൽ, പി.വി.ജോർജ് പുരയിടം, സാജു വടക്കേൽ, ജസ്റ്റിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ജയിൽ ഉദ്യോഗസ്ഥരും നാല്പതു തടവുകാരും ചേർന്ന് വിവിധയിനം ഹൈബ്രീഡ് പച്ചക്കറി തൈകളാണ് ജയിൽ കാമ്പസിൽ കൃഷി ചെയ്യുന്നത്.

Post a Comment

0 Comments