Latest News
Loading...

ഡി.വൈ.എഫ്.ഐ നൈറ്റ് അസ്സംബ്ലി സംഘടിപ്പിച്ചു.


ഈരാറ്റുപേട്ട : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ നൈറ്റ് അസ്സംബ്ലി സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടത്തിയ നൈറ്റ് അസ്സംബ്ലി സി.ഐ.റ്റി.യൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജ് ഉദ്‌ഘാടനം ചെയ്തു.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, കർഷക സംഘം സെക്രട്ടറി സി കെ ഹരിഹരൻ, കെ എസ് കെ ടി യൂ സെക്രട്ടറി സിജു ടി എസ്, വ്യാപാരി വ്യവസായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് തോമസുകുട്ടി മുതുപുനയ്ക്കൽ, ഭൂമികയുടെ സെക്രട്ടറി എബി മാനുവൽ ലോക്കൽ സെക്രട്ടറി കെ എം ബഷീർ സഹകരണ ബാങ്ക് പ്രസിഡന്റ് എം എച് ഷനീർ,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ.അക്ഷയ് ഹരി എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു അധ്യക്ഷതയും, പ്രസിഡന്റ്‌ പി ബി ഫൈസൽ സ്വാഗതവും, ഈരാറ്റുപേട്ട മേഖല സെക്രട്ടറി ഇ എ സവാദ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments