Latest News
Loading...

ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

തിടനാട് : ഡൽഹിയിൽ സമരം ചെയുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. 

തിടനാട് ടൗണിൽ നടത്തിയ സംഗമം സിപിഐഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി ജോസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക സംഗം സെക്രട്ടറി വി പി രാജു സ്വാഗതവും പ്രസിഡന്റ്‌ ബിനു കാവുംങ്കൽ നന്ദിയും പറഞ്ഞു. 

കിസാൻ സഭ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി എബ്രഹാം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോർജ്, ബ്ലോക്ക് മെമ്പർ ജോസഫ് ജോർജ്, ഷെറിൻ ജോസഫ്, അബേഷ് അലോഷ്യസ്,അലക്സണ്ടർ വി എ, ടി സുബാഷ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments