Latest News
Loading...

മീനച്ചിലില്‍ പശുക്കള്‍ ചത്തത് പകർച്ചവ്യാധി മൂലമല്ലെന്ന് മൃഗസംരക്ഷണവകുപ്പ്

മീനച്ചില്‍ പഞ്ചായത്തില്‍ അഞ്ചോളം പശുക്കള്‍ ചത്തത് ഏതെങ്കിലും പകര്‍ച്ചവ്യാധി രോഗബാധ മൂലമല്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. ഒരു പശു മാത്രമാണ് പെട്ടെന്നുള്ള രോഗബാധയെ തുടര്‍ന്ന് ചത്തത്. 

ചത്തുവീണ മറ്റ് പശുക്കള്‍ കാലങ്ങളായി മറ്റ് രോഗങ്ങള്‍ ബാധിച്ചവയായിരുന്നുവെന്ന് മൃഗസംരക്ഷണ ഓഫീസര്‍ വ്യക്തമാക്കിയതായി പഞ്ചായത്തംഗം സാജോ പൂവത്താനി പറഞ്ഞു. ഒരു പശുവിന് മാത്രമാണ് രോഗബാധയുണ്ടായത്. ഇത് വലിയ തോതില്‍ പടരുന്ന വൈറസ് ബാധയല്ലെന്നും അദികൃതര്‍ പറഞ്ഞു.


അതിനിടെ, ഇന്ന് ഒരു പശു കൂടി ചത്തതോടെ കർഷകർ ആശങ്കയിലാണ്. 

Post a Comment

0 Comments