Latest News
Loading...

വീട്ടിനുള്ളില്‍ കയറിയ ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി

ഈരാറ്റുപേട്ടയില്‍ വീട്ടിനുള്ളില്‍ കടന്ന അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തെക്കേക്കര കൊല്ലംപറമ്പില്‍ സക്കീറിന്റെ വീട്ടിലാണ് ഇയാള്‍ കടന്നത്. 

വീട്ടിലെ കൊച്ചുകുട്ടി ഇയാളെ കണ്ട് ബഹലം വച്ചതോടെ വീടിനുള്ളിലേയ്ക്ക് കടന്ന് ഇയാള്‍ ഒളിക്കുകയായിരുന്നു. സമീപവാസികള്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കട്ടിലിനടയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസിന് ഇയാലെ കൈമാറി.

പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇയാളുടെ മറ്റ് വിവരങ്ങള്‍ പോലീസിനും ലഭ്യമായിട്ടില്ല.

Post a Comment

0 Comments