Latest News
Loading...

ബജറ്റില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍


പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ അടിസ്ഥാന വികസനത്തിനും, ടൂറിസം വികസനത്തിനും ആരോഗ്യമേഖലയ്ക്കും പ്രയോജനകരമായ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. അറിയിച്ചു. വിവിധ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നതിനും, വാഗമണ്ണില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി തീക്കോയി, വഴിക്കടവില്‍ റോപ്‌വേയും ടൂറിസ്റ്റ് കംഫര്‍ട്ട് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനും ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ഈരാറ്റുപേട്ട, തിടനാട് ഗവണ്‍മെന്റ് ആശുപത്രികളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ടോക്കണ്‍ തുക അനുവദിച്ചിട്ടുണ്ട്. 


ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവിധ പദ്ധതികള്‍ ചുവടെ ചേര്‍ക്കുന്നു. 

1. പൂഞ്ഞാര്‍ - ചോറ്റി (ബി.എം.ബി.സി.)
2. ഭരണങ്ങാനം - തിടനാട് - പാറത്തോട് റോഡ് (ബി.എം.ബി.സി.) 
3. വിഴിക്കത്തോട് - ചേനപ്പാടി - മുക്കട റോഡ് (ശബരി മല സമാന്തരപാത) (ബി.എം.ബി.സി.) 
4. ആനക്കല്ല് - ഗവ. എല്‍.പി. സ്‌കൂള്‍ - പൊടിമറ്റം റോഡ് (ബി.എം.ബി.സി.) 
5. പൂഞ്ഞാര്‍ ടൂറിസം സര്‍ക്യൂട്ട് (24 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം) 
6. മിനി സിവില്‍ സ്റ്റേഷന്‍ ഈരാറ്റുപേട്ട 
7. മിനി സിവില്‍ സ്റ്റേഷന്‍ മുണ്ടക്കയം 
8. മാവടി - മലമേല്‍ - വഴിക്കടവ് റോഡ് 
9. അടിവാരം - മണ്ണുങ്കല്‍ - കൈപ്പള്ളി റോഡ്

10. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ടൂറിസ്റ്റ് കംഫട്ട് സ്റ്റേഷനുകളുടെ നിര്‍മ്മാണം 
11. സമഗ്രകുടിവെള്ളപദ്ധതി പൂഞ്ഞാര്‍ 
12. വഴിക്കടവ് - തീക്കോയി റോപ്പ് വേ നിര്‍മ്മാണം 
13. മുതുകോര ടൂറിസം സെന്റര്‍ ഡെവലപ്പ്‌മെന്റ് 
14. കോട്ടത്താവളം മിനി ജലവൈദ്യുതി പദ്ധതി 
15. ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം കെട്ടിടനിര്‍മ്മാണം
16. മൂക്കന്‍പെട്ടി പാലം പുനര്‍നിര്‍മ്മാണം

17. വഴിക്കടവ് - കല്ലില്ലാകവല - കോലഹലമേട് റോഡ്
18. തിടനാട് പി.എച്ച്.സി.യ്ക്ക് പുതിയ കെട്ടിടനിര്‍മ്മാണം 
19. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ നവീകരണം 
20. ചെമ്മലമറ്റം - വാരിയാനിക്കാട് - ചാണകകുളം - പിണ്ണാക്കനാട് റോഡ്
21. പൂഞ്ഞാര്‍ തെക്കേക്കര പോലീസ് സ്റ്റേഷന്‍ 
22. തീക്കോയി പഞ്ചായത്ത് മാര്‍മല വെള്ളച്ചാട്ടം മിനി ജലവൈദ്യുത പദ്ധതി
23. താളുങ്കല്‍ - ചാത്തന്‍ പ്ലാപ്പള്ളി റോഡ്

Post a Comment

0 Comments