Latest News
Loading...

തീക്കോയി - തലനാട് റോഡിന് ബജറ്റിൽ 8.5 കോടി അനുവദിച്ചു

പാലാ: തീക്കോയി - തലനാട് റോഡ് ബി എം ബി സി ടാറിംഗ് ഉൾപ്പെടെ നടത്തി ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് ബജറ്റിൽ 8.5 കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. തീക്കോയിയിൽ പാലം ഉൾപ്പെടെ നിർമ്മിക്കാനാണ് പണം അനുവദിച്ചതെന്ന് മാണി സി കാപ്പൻ പറഞ്ഞു. 

തലനാട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പദ്ധതി. അഞ്ച് കിലോമീറ്ററോളം ദൂരം വരുന്നതാണ് ഈ റോഡ്. തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയ ഇടതു സർക്കാരിനെയും മാണി സി കാപ്പനെയും തലനാട് നിവാസികൾ അനുമോദിച്ചു. പദ്ധതിക്കു പണം അനുവദിച്ച ഇടതു സർക്കാരിനെയും മുൻകൈയെടുത്ത മാണി സി കാപ്പനെയും എൻ സി പി തലനാട് മണ്ഡലം അഭിനന്ദിച്ചു.

മണ്ഡലം പ്രസിഡൻ്റ് താഹ തലനാട് അധ്യക്ഷത വഹിച്ചു. ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, എം പി കൃഷ്ണൻനായർ, ബേബി ഈറ്റത്തോട്ട്, കണ്ണൻ ഇടപ്പാടി, അപ്പച്ചൻ ചെമ്പൻകുളം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments