Latest News
Loading...

കോട്ടയം ജില്ലയില്‍ 574 പുതിയ കോവിഡ് രോഗികൾ

കോട്ടയം ജില്ലയില്‍ 574 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4230 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  

രോഗം ബാധിച്ചവരില്‍ 286 പുരുഷന്‍മാരും 240 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

920 പേര്‍ രോഗമുക്തരായി. 5426 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 55708 പേര്‍ കോവിഡ് ബാധിതരായി. 50150 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12857 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-52

മണർകാട്, മുണ്ടക്കയം - 30

ചങ്ങനാശേരി - 27

കുറിച്ചി - 22

ഏറ്റുമാനൂർ -21

കറുകച്ചാൽ-18

കാഞ്ഞിരപ്പള്ളി, ആർപ്പൂക്കര, പനച്ചിക്കാട്-16

വിജയപുരം, അകലക്കുന്നം - 14

ഉദയനാപുരം-13

അതിരമ്പുഴ - 12

അയർക്കുന്നം -11

പാലാ,മറവന്തുരുത്ത് - 10

തൃക്കൊടിത്താനം, കങ്ങഴ, വൈക്കം, എലിക്കുളം-9

 കുറവിലങ്ങാട്,ചിറക്കടവ്, മീനച്ചിൽ, വെള്ളാവൂർ, എരുമേലി-8

മാടപ്പള്ളി, വാകത്താനം, കൂരോപ്പട - 7

തലയോലപ്പറമ്പ്, കാണക്കാരി, മാഞ്ഞൂർ, കടുത്തുരുത്തി, വാഴപ്പള്ളി - 6

കരൂർ, കിടങ്ങൂർ, കോരുത്തോട്, മണിമല, ഈരാറ്റുപേട്ട, വെളിയന്നൂർ, ഉഴവൂർ, ചെമ്പ്, പാമ്പാടി, തലയാഴം, പാറത്തോട്, പൂഞ്ഞാർ, വെള്ളൂർ - 5

പുതുപ്പള്ളി, പള്ളിക്കത്തോട്, രാമപുരം - 4

ഞീഴൂർ, മുളക്കുളം, തിരുവാർപ്പ്, തീക്കോയി - 3

മരങ്ങാട്ടുപിള്ളി, മൂന്നിലവ്, കടനാട്, കുമരകം, ടി.വി പുരം, വെച്ചൂർ, തലനാട്, കൂട്ടിക്കൽ - 2

തലപ്പലം, തിടനാട്, വാഴൂർ, പായിപ്പാട്, മേലുകാവ്, ഭരണങ്ങാനം, കല്ലറ, മുത്തോലി, നെടുംകുന്നം, മീനടം - 1

Post a Comment

0 Comments