Latest News
Loading...

റബ്ബർ തറവില അപര്യാപ്തം; 19-ന് പാലായിൽ സൂചന സത്യഗ്രഹം



പാലാ: ബജറ്റിൽ റബ്ബറിന് 170 രൂപ തറവില പ്രഖ്യാപിച്ചത് കർഷകരെ അപമാനിക്കലാണെന്ന് ഇന്ത്യൻ റബ്ബർ മാനുഫാക്ച്ചറേഴ്സ് ഫെഡറേഷൻ ചെയർമാൻ കെ ടി മാത്യു പറഞ്ഞു.


ബജറ്റ് വോട്ടിനിട്ട് പാസ്സാക്കുമ്പോൾ 170 ന് പകരം 250 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് കെ ടി മാത്യു 19 ന് 11 മുതൽ പാലാ റബ്ബർ ബോർഡ് റീജനണൽ ഓഫീസിനു മുന്നിൽ സൂചന സത്യഗ്രഹം നടത്തുമെന്ന് സെക്രട്ടറി ജനറൽ അഡ്വ സന്തോഷ് മണർകാട് അറിയിച്ചു. ചടങ്ങിൽ നഗരസഭ മുൻ വൈസ്ചെയർമാൻ ബെന്നി മൈലാടൂർ അധ്യക്ഷത വഹിക്കും.


റബ്ബറിന് 500 രൂപയായി വില ഉയർത്തണമെന്നാവശ്യപ്പെട്ട് ദേശവ്യാപകമായി പ്രചാരണം ഏപ്രിൽ അഞ്ചിന് ആരംഭിക്കുമെന്നും കെ ടി മാത്യു അറിയിച്ചു.

Post a Comment

0 Comments