Latest News
Loading...

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ്

കനത്ത മഴയെ തുടർന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ് ഉയരുന്നതായി മുന്നറിയിപ്പ്. രാവിലെ 8 മണിക്ക് പുറത്തുവിട്ട അറിയിപ് പ്രകാരം ചേരിപ്പാട്, തീക്കോയി , പ്രദേശങ്ങളിൽ മുന്നറിയിപ്പ് ലെവലിന്റെ തൊട്ടടുത്താണ് ജലനിരപ്പ്.

തീക്കോയിയിൽ 101.53 ലെത്തുമ്പോഴാണ് മുന്നറിയിപ്പ് നൽകുക. ഇവിടെ ഇപ്പോൾ 99. 74 ആണ് വാട്ടർ ലെവൽ. ചേരിപ്പാട്ട് 11.58 ൽ നിർദേശം നല്കുമ്പോൾ 9.83 ആണ് ഇപോഴത്തെ ലെവൽ. ജലനിരപ് ഉയർന്നു കൊണ്ടിരിക്കുകയുമാണ്.

ബുറെവി കാറ്റിന്റെ സ്വാധീനത്തിൽ മലയോര മേഖലകളിൽ രാത്രി കനത്ത മഴയാണ് രേഖപ്പെടുത്തിയത്. 10 മണിയോടെ ചെറിയ തോതിൽ തുടങ്ങിയ മഴ 3 മണിയോടെ ശക്തിപ്പെട്ടു. 

അതേസമയം ആറിന്റെ പാലാ ഈരാറ്റുപേട്ട മേഖലകളിൽ കാര്യമായ തോതിൽ വെള്ളം ഉയർന്നിട്ടില്ല. മഴ തുടർന്നാൽ മാത്രമെ പടിഞ്ഞാറൻ മേഖലകളിൽ ജലമുയരാൻ സാധ്യതയുള്ളു. രാവിലെ ആറു മണിയോടെ മഴ അവസാനിച്ച അന്തരീക്ഷമാണ്. 


Water level reading in(msl)Date. 05-12-2020.(8.00.am)Under Hydrology section Mundakkayam.

1.Meenachil River Basin

a. Cherippad
     Present level. 9.83
     Warning level. 11.580
     Trend. Rising.

b. Theekoy
     Present level.99.74
     Warning level. 101.53
     Trend. Rising.

2. Manimala River Basin

a. Mundakkayam
      Present level. 55.815
      Warning level. 58.895
      Trend. Rising

b. Manimala
    Present level. 11.32
    Warning Level. 16.100
     Trend. Rising 
.

Post a Comment

0 Comments