തീക്കോയി:- അനവധി വിനോദസഞ്ചാര മേഖലകൾ ഉൾപ്പെടുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ ഉത്തരവാദിത്വ ടൂറിസം നയം നടപ്പിലാക്കുമെന്ന് UDF സ്ഥാനാർത്ഥി അഡ്വ വി ജെ ജോസ് വലിയവീട്ടിൽ. തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ നിന്ന് ആരംഭിച്ച തന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് അദേഹം വികസന സങ്കൽപ്പങ്ങൾ പങ്കുവച്ചത്.
ഏറെക്കാലമായി വികസനത്തിൽ പിന്നോക്കം നിൽക്കുന്ന കോട്ടയം ജില്ലയുടെ മലയോര പ്രദേശങ്ങളിൽ അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകും. ചെറുകിട ഉൽപാദനം, വിപണനം എന്നിവയെ പ്രോത്സാഹിപ്പിക്കാൻ മെച്ചപ്പെട്ട സാഹചര്യമൊരുക്കുമെന്നും അദേഹം പറഞ്ഞു.
യുഡിഎഫ് ചെയർമാൻ മജു പുളിക്കൻ പര്യടനം ഉത്ഘാടനം ചെയ്തു. കൺവീനർ അഡ്വ ജോമോൻ ഐക്കര,ചാൾസ് ആന്റണി, പയസ് കവളമ്മാക്കൽ, ഹരി മണ്ണുമഠം, കെ സി ജെയിംസ്, എം ഐ ബേബി മുത്തനാട്ട്,ബിനോയ് ജോസഫ്, വിമൽ വഴിക്കടവ് വിവിധ യുഡിഎഫ് സ്ഥാനാർത്ഥികൾ തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യ ദിനത്തിൽ തീക്കോയി, തലനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിൽ അഡ്വ വി ജെ ജോസ് വലിയവീട്ടിൽ പര്യടനം പൂർത്തിയാക്കി.

0 Comments