Latest News
Loading...

ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് കേരള കോൺഗ്രസ് എം

കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇക്കുറി ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം. 

കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലെത്തിയതോടെ വലതുപക്ഷ കോട്ടകളിൽ വിള്ളൽ വീഴുമെന്ന് ഉറപ്പായിരുന്നു. പോളിംഗ് കഴിഞ്ഞതോടെ ഇക്കാര്യം സ്ഥിതീകരിക്കപ്പെട്ടു. മികച്ച സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി  രംഗത്തിറക്കിയത്. അതിന്റെ പ്രതിഫലനം പോളിംഗിൽ കാണാമായിരുന്നുവെന്നും സണ്ണി തെക്കേടം പറഞ്ഞു. 

ഇടതുമുന്നണി സർക്കാർ മുന്നോട്ടുവയ്ക്കുന്ന വികസന വിപ്ലവത്തിന് ജനങ്ങളുടെ പൂർണ പിന്തുണയുണ്ട്. മുമ്പൊരിക്കലും നടപ്പാക്കിയിട്ടില്ലാത്ത ക്ഷേമ പദധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും സണ്ണിതെക്കേടം പറഞ്ഞു. 

Post a Comment

0 Comments