Latest News
Loading...

ഷോൺ ജോർജ് തിടനാട് പഞ്ചായത്തിൽ പര്യടനം നടത്തി

അഡ്വ. ഷോൺ ജോർജിന്റെ തിരെഞ്ഞെടുപ്പ് പര്യടനം തിടനാട് പഞ്ചായത്തിൽ പുരോഗമിക്കുന്നു. രാവിലെ കാളകെട്ടിയിൽ നിന്നും ആരംഭിച്ച പര്യടനം കേരള ജനപക്ഷം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ. എഫ്. കുര്യൻ ഉദ്ഘാടനം ചെയ്തു. 



അഡ്വ. ജോർജ് ജോസഫ് കാക്കനാട്ട്, പ്രൊഫ. ജോസഫ് റ്റി ജോസ്, ജോസ് ഫ്രാൻ‌സിസ്, തോമസ് വടകര, അഡ്വ. ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ, ടോമി ഈറ്റത്തോട്, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ വാർഡുകളില്ലേക്ക് മത്സരിക്കുന്ന സ്‌ഥാനാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.



ഇതോടെ ഷോൺ ജോർജിന്റെ പ്രചാരണ പരിപാടികൾ മൂന്ന് ഘട്ടം പിന്നിടും. ആദ്യ രണ്ട് ഘട്ടങ്ങളിൽ ഭവന സന്ദർശനവും മൂന്നാം ഘട്ടത്തിൽ ഡിവിഷന് കീഴിൽ വരുന്ന 7 പഞ്ചായതുകളിലും വാഹന പര്യടനവും നടത്തി.



Post a Comment

0 Comments