അൽമനാർ മെറിറ്റ് ഡേ നടത്തി

ഈരാറ്റുപേട്ട: അൽമനാർ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നൂം കഴിഞ്ഞ വർഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. നഗരസഭ ചെയർ പേഴ്സസൺ അബ്ദുൽ ഖാദർ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി. 

ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ കെ പി ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ അയ്യൂബ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ മിനി നന്ദിയും പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ മാരായ എസ് കെ നൗഫൽ, സഹല ഫിർദൗസ്, ഐജിടി സെക്രട്ടറി പി കെ മുഹമ്മദ് ഷാഫി, സ്കൂൾ പിടിഎ പ്രസിഡൻറ് ഹക്കീം പുതുപ്പറമ്പിൽ, സക്കീർ കറുകാഞ്ചേരിൽ എന്നിവർ പങ്കെടുത്തു.