Latest News
Loading...

രാമപുരത്ത് എല്‍.ഡി.എഫ്. - യൂ.ഡി.എഫ്. സംഘര്‍ഷം


രാമപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്  വൈകിട്ട് രാമപുരം ടൗണില്‍ എല്‍.ഡി.എഫ്. - യൂ.ഡി.എഫ്. സംഘര്‍ഷം.

 സെന്‍ട്രല്‍ ജംഗ്ഷനില്‍ എല്‍.ഡി.എഫിന്റെ സമാപന സമ്മേളനം നടക്കുന്ന സമയത്ത് രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രചരണത്തിന് ശേഷം യൂ.ഡി.എഫ്. മരങ്ങാട് വാര്‍ഡ് സ്ഥാനാര്‍ത്ഥി റോബി ഊടുപുഴയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി രാമപുരം ടൗണിലേക്ക് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. 

റാലിയില്‍ ഉണ്ടായിരുന്ന ബൈക്കുകള്‍ ഹോണടിച്ചതിനെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും ബൈക്കുകള്‍ തടയുകയും തുടര്‍ന്ന് വാക്ക് തര്‍ക്കവും ഇരുവിഭാഗവും തമ്മില്‍ കൈയ്യേറ്റവുമുണ്ടായി. സംഭവസ്ഥലത്തുണ്ടായ പോലീസ് ഇടപെട്ടിനെ തുടര്‍ന്നാണ് ഇരുവിഭാഗം പ്രവര്‍ത്തകരും പിരിഞ്ഞ് പോയത്.

Post a Comment

0 Comments