Latest News
Loading...

കൊഴുവനാൽ ടൗൺ കപ്പേളയിൽജൂബിലിത്തിരുന്നാൾ നാളെ മുതൽ


കൊഴുവനാൽ: കൊഴുവനാൽ ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവമാതാവിൻ്റെ ജൂബിലിത്തിരുന്നാൾ നാളെ മുതൽ പതിമൂന്നാം തീയതി വരെ (വെള്ളി, ശനി, ഞായർ) ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് തിരുന്നാൾ തിരുക്കർമ്മങ്ങൾ നടക്കുന്നത്. പതിനൊന്നാം തീയതി വെളളിയാഴ്ച രാവിലെ 5.45നും 6.45 നും വി.കുർബാന പള്ളിയിൽ വൈകുന്നേരം 4.30 ന് കപ്പേളപ്പള്ളിയിൽ കൊടിയേറ്റ്, വി.കുർബാന, സന്ദേശം ലഭിഞ്ഞ് വികാരി ഫാ.ജോർജ് വെട്ടുകല്ലേൽ. പന്ത്രണ്ടാം തീയതി ശനിയാഴ്ച്ച രാവിലെ 5.45 നും 6.45 നും വി കുർബാന പള്ളിയിൽ, വൈകുന്നേരം 4.30 ന് കപ്പേളപ്പള്ളിയിൽ വി.കുർബാന, സന്ദേശം, ലദീഞ്ഞ് ഫാ.ജോസഫ് ആലാനിക്കൽ. പ്രധാന തിരുന്നാൾ ദിവസമായ പതിമൂന്നാം തീയതി ഞായറാഴ്ച രാവിലെ 5.45 നും 7.15 നും 9.30 നും വൈകുന്നേരം 4 നും വി.കുർബാന പള്ളിയിൽ വൈകുന്നേരം 4.30 ന് കപ്പേളപ്പളളിയിൽ ആഘോഷമായ വി.കുർബാന, സന്ദേശം, ലദീഞ്ഞ് മേവിട സെൻ്റ് മേരീസ് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ മാപ്രക്കരോട്ട്.
കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നേർച്ചകാഴ്ചകൾ സമർപ്പിക്കാവുന്നതാണ്.

Post a Comment

0 Comments