Latest News
Loading...

കൊഴുവനാൽ ടൗൺ കപ്പേളയിൽ ജൂബിലിത്തിരുന്നാളിന് കൊടിയേറി

കൊഴുവനാൽ: കൊഴുവനാൽ ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവമാതാവിൻ്റെ ജൂബിലിത്തിരുന്നാളിന് കൊടിയേറി ഇന്നുമുതൽ പതിമൂന്നാം തീയതി വരെയാണ് (വെള്ളി, ശനി, ഞായർ) തിരുന്നാൾ. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് തിരുന്നാൾ തിരുക്കർമ്മങ്ങൾ നടക്കുന്നത്. 

വൈകുന്നേരം 4.30 ന് കപ്പേളപ്പള്ളിയിൽ കൊടിയേറ്റും വി.കുർബാനയും ലഭിഞ്ഞും വികാരി ഫാ.ജോർജ് വെട്ടുകല്ലേൽ നിർവ്വഹിച്ചു. പന്ത്രണ്ടാം തീയതി ശനിയാഴ്ച്ച രാവിലെ 5.45 നും 6.45 നും വി കുർബാന പള്ളിയിൽ, വൈകുന്നേരം 4.30 ന് കപ്പേളപ്പള്ളിയിൽ വി.കുർബാന, സന്ദേശം, ലദീഞ്ഞ് ഫാ.ജോസഫ് ആലാനിക്കൽ.

 പ്രധാന തിരുന്നാൾ ദിവസമായ പതിമൂന്നാം തീയതി ഞായറാഴ്ച രാവിലെ 5.45 നും 7.15 നും 9.30 നും വൈകുന്നേരം 4 നും വി.കുർബാന പള്ളിയിൽ വൈകുന്നേരം 4.30 ന് കപ്പേളപ്പളളിയിൽ ആഘോഷമായ വി.കുർബാന, സന്ദേശം, ലദീഞ്ഞ് മേവിട സെൻ്റ് മേരീസ് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ മാപ്രക്കരോട്ട്.
കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നേർച്ചകാഴ്ചകൾ സമർപ്പിക്കാവുന്നതാണ്.

Post a Comment

0 Comments