പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

ഡിവൈഎഫ്ഐ പ്രവർത്തകൻ  ഔഫിന്റെ  കൊലപാതകത്തിൽ പ്രതിഷേധിച്ച് dyfi നടയ്ക്കൽ മേഖലയിൽ നടത്തിയ പന്തം കൊളുത്തി  പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. നടക്കൽ അമാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നടക്കൽ ഹുദാ ജംഗ്ഷനിൽ സമാപിച്ചു.
പ്രതിഷേധയോഗം dyfi പൂഞ്ഞാർ ബ്ലോക്ക്‌ കമ്മിറ്റി അംഗം കെ. ആർ അമീർ ഖാൻ ഉൽഘാടനം ചെയ്തു,സിപിഐഎം ലോക്കൽ കമ്മിറ്റി അംഗംങ്ങളായ കെ.എൻ ഹുസൈൻ,പി.പി ശിഹാബ്, ഈരാട്ടുപേട്ട മുൻസിപ്പൽ കൗൺസിലർ മാരായ ഹബീബ് കപ്പിത്താൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിതിൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.