പാലായിൽ എൽ.ഡി.എഫ് ലീഡ് 10,000-ലേക്ക് ഉയർന്നു. കേരള കോൺഗ്രസ് (എം)പാലാ: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) ഉൾപ്പെട്ട എൽ.ഡി.എഫി ന്റെ ലീഡ് 10,000 ന് മുകളിൽ ലഭിച്ചതായി കേരള കോൺ.(എം) നിയോജക മണ്ഡലം പ്രചാരണ സമിതി യോഗം അറിയിച്ചു.  തെരഞ്ഞെടുപ്പു കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാർഡുകളിലായി പാർട്ടി ചിഹ്നങ്ങളിലും നാമനിർദ്ദേശക പത്രികയിൽ എൽ.ഡി.എഫ്‌ എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ  ഉയർന്ന ലീഡ് നിലയെന്ന് സമിതി യോഗം പറഞ്ഞു. 

ഇതിൻ പ്രകാരം 57357 വോട്ടുകളാണ് എൽ.ഡി.എഫിന് ലഭിച്ചത് .യു. ഡി.എഫിന് 47994 വോട്ടുകളും ലഭിച്ചു.
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ .ഡി.എഫിന് 2943 വോട്ടിന്റെ ലീഡ് മാത്രമാണുണ്ടായിരുന്നത്. ളാലം, ഉഴവൂർ, ഈരാറ്റുപേട്ട ബ്ലോക്കുകളിലേക്കും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും പാലാ നിയോജക മണ്ഡലത്തിലെ ഡിവിഷനുകളിൽ നിന്നും മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് വിഹിതം കണക്കാക്കുമ്പോൾ ഉയർന്ന ലീഡ് നില ഉള്ളതായും യോഗം വിലയിരുത്തി. 

20l5 വോട്ടർ പട്ടിക അടിസ്ഥാനത്തിൽ നടന്ന തെരഞ്ഞെടുപ്പായതിനാലും പോളിംഗ് ശതമാനത്തിൽ ഉണ്ടായ കുറവും ലീഡ് കുറയുവാൻ കാരണമായി 
യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ബേബി ളഴുത്തുവാൽ, ജയ്സൺ മാന്തോട്ടം, കുഞ്ഞുമോൻ മാടപ്പാട്ട്, ജോസ്സു കുട്ടി പൂവേലി, ബിനു അഗസ്റ്റ്യൻ, ദീപക് ജോൺ എന്നിവർ പ്രസംഗിച്ചു.