ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ12 മിനി ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി .


പാലാ: കോട്ടയം ജില്ലാ പഞ്ചായത്തിലെ 20-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിൽ മീനച്ചിൽ, കരൂർ, കടനാട് ,ഭരണങ്ങാനം പഞ്ചായത്തുകളിലെ വിവിധ ജംഗ്ഷനുകളിലായി 12 മിനി ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി
സ്ഥാപിക്കുവാൻ അനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ് അറിയിച്ചു.

ഇതിനായി 15 ലക്ഷം രൂപ അനുവദിച്ചു.
മീനച്ചിൽ പഞ്ചായത്തിലെ വായനശാല, ചെറുപുഷ്പം പള്ളി, പാലാക്കാട്, കിഴപറയാർ പാട്ടു പാറ, മുകളേൽപീടിക, പൈക ക്രംബ് ഫാക്ടറി, മുടിയാനി കുന്ന് ജംഗ്ഷനുകളിലും വേഴാങ്ങാനം, കയ്യൂർ, നെച്ചിപ്പുഴൂർ വായനശാല, മാനത്തൂർ പാടത്തി പറമ്പ് എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുക.