ഭരണങ്ങാനത്തെ വാഹനാപകടം; പരിക്കേറ്റത് ഈരാറ്റുപേട്ട സ്വദേശികള്‍ക്ക്

 ഈരാറ്റുപേട്ട പാലാ റോഡില്‍ ഭരണങ്ങാനത്ത് കാറും ബൊലേറോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റത് ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികള്‍ക്ക്. അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു മുന്നിലെ വളവിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ മാരുതി കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. അപടത്തില്‍ നാലു പേര്‍ക്കാണ്  പരിക്കേറ്റത്.  തലയ്ക്കും കാലിനുമാണ് പരിക്ക്. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ ഇസ്മയില്‍ വലിയവീട്ടില്‍, അസീസ് പുളിഞ്ചുവള്ളില്‍, നവാസ് കൊല്ലം പറമ്പില്‍, അഫ്‌സര്‍ മുരിക്കോലില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 അഫ്‌സറിനെ കാരിത്താസിലേക്കു മാറ്റി. മൂന്നു പേരെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഈരാറ്റുപേട്ടയില്‍ നിന്ന് ബൊലേറോ ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.