Latest News
Loading...

ശുഭപ്രതീക്ഷയുമായി വ്യാപാരികൾ


നാലാം ഘട്ട ലോക് ഡൗൺ ആരംഭിച്ച ഈ ആഴ്ച പ്രതീക്ഷയുടെ പുത്തൻ സ്വപനങ്ങളുമായി പാലാ പട്ടണത്തിലെ വ്യാപാരി സമൂഹം. വസ്ത്രവ്യാപാരം, സ്വർണ്ണം തുടങ്ങി സമസ്ത മേഖലയിലും സാമാന്യം നല്ല വ്യാപാര ഉണർവ്വ് എങ്ങും പ്രകടമായിരുന്നു. റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പുകൾ നിയന്ത്രണങ്ങളിൽ ഇളവു നൽകിയതോടെ നഗരത്തിൽ തിരക്കേറി .


നീണ്ട നാളത്തെ ലോക്ഡൗൺ മൂലം പൊതു ജനങ്ങൾക്ക് ലഭിച്ച സുരക്ഷാ അവബോധം, മാസ്ക് ധരിക്കൽ, സാമുഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയ മൂലം അവനവൻ സ്വയം കൊറോണ പോരാളികളാവുന്നത് രോഗവ്യാപനം പിടിച്ചു നിറുത്താനാവും എന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ബാർബർഷാപ്പുകളും, ബാറുകളും ബുധനാഴ്ച തുറക്കാൻ ഒരുങ്ങുകയാണ്.

സ്കൂൾ വിപണിയും വ്യാപാരിയുടെ പ്രതീക്ഷയാണ്. മൂന്ന് മാസത്തെ മൊറട്ടോറിയം ഉടൻ അവസാനിക്കാനിരിക്കേ ഇത് പരമാവധി നീട്ടി കിട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.  കാരണം കഴിഞ്ഞ മൂന്നു മാസവും ഒരു രൂപയുടെ പോലും വരുമാനം വ്യാപാരിക്കില്ല. കുടുംബ ചിലവുകൾക്കും കുറവില്ല താനും. രണ്ട് പ്രളയം അതിജീവിച്ച വ്യാപാരി സമുഹം ഇനി ഒരു പ്രളയം താങ്ങാവുന്ന അവസ്ഥയില്ല.

 ഓൺലൈൻ വ്യാപാരത്തെ നിരുൽസാഹപ്പെടുത്തി ഈ നാടിന്റെ നെടുംതൂണായ വ്യാപാര സമൂഹത്തെ ചേർത്തു പിടിക്കാൻ പൊതു ജനങ്ങളുടെ കരുതലും സഹകരണവുമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.