Latest News
Loading...

ഹരിതകേരളം തണലോരം പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച


മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ വഴിയോര തണല്‍പദ്ധതിയായ തണലോരത്തിന്റെയും പൊന്നൊഴുകുംതോടിന്റെ കരയില്‍ രാമച്ചം നടുന്ന  പദ്ധതിയുടെയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. മാണി സി കാപ്പന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. 



വീതി കൂട്ടിയും മാലിന്യം നീക്കം ചെയ്തും നവീകരിച്ച പൊന്നൊഴുകുംതോടിന്റെ കരകളിലാണ് രാമച്ചം നട്ടുപിടിപ്പിക്കുന്നത്. 2 കിലോമീറ്റര്‍ ദൂരത്തിലാണ് ചെടി നടുക. 



തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് രാമച്ചം നടുന്നത്. ഇതിനായി 5000 തൈകള്‍ കഴിഞ്ഞ ദിവസം ഇടയാഴത്ത് നിന്നും എത്തിച്ചിരുന്നു. 




വെള്ളപ്പൊക്കത്തില്‍ തോടിന്റെ കരകള്‍ ഇടിയുന്നത് തടയാന്‍ വേരുപടലമുള്ള രാമച്ചം തൈകള്‍ സഹായിക്കും. വിളക്കുമാടം മേടയ്ക്കലില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസ് പ്ലാക്കൂട്ടം, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സിക്കുട്ടി കുര്യാക്കോസ്,  ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ടീച്ചര്‍, ബ്ലോക്ക് അംഗം ബിന്ദു ശ്യാം, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സെക്രട്ടറി എം സുശീല്‍
 തുടങ്ങിയവര്‍ സംബന്ധിക്കും.