Photo: Jimmy
മലയോര മേഖലയിലേയ്ക്ക് KSRTC യാണ് ശരണം. സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ സ്വന്തമായി വാഹനമില്ലാത്തവർ പ്രതീക്ഷയിലായിരുന്നു. ഇന്നലെത്തന്നെ പാലാ ഡിപ്പോ സർവീസുകൾ പ്രഖാപിചെങ്കിലും കോട്ടയത്തേക്ക് 5 സർവീസുകൾ എന്നു മാത്രമാണ് ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും അറിയിച്ചത്.
രാവിലെ കൈപ്പള്ളി, അടിവാരം റൂട്ടുകളിൽ രാവിലെ ബസ് എത്തിയെങ്കിലും യാത്രക്കാർ ആരുമുണ്ടായില്ല. രാവിലെ മുതൽ സർവീസ് എന്ന് അറിയിച്ചെങ്കിലും സമയം സംബന്ധിച്ച് വ്യക്തതയില്ല. ഡിപ്പോയിലെ ഫോൺ നമ്പർ എപ്പോഴും തിരക്കിലാണെന്ന് പറയുമ്പോൾ, എ.ടി.ഒ ഫോൺ എടുക്കാനും തയാറായില്ല.



