Latest News
Loading...

ലോക്ഡൗണ്‍ നീളുന്നു..മെയ് 31 വരെ


രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ ഏകദേശതീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കും.

നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. മെട്രോ സര്‍വീസുകള്‍ മെയ് 30 വരെ ഉണ്ടാകില്ല.കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെതാണ് തിരുമാനം.



അതേസമയം കോവിഡ് മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു. പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവര്‍ കേരളത്തിലേക്ക് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 



സംസ്ഥാനത്ത് 576 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 576 കേസുകളില്‍ 311 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. എട്ടു പേര്‍ വിദേശികളായിരുന്നു.  80 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 48,825 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 538 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ 70 പേര്‍. സന്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത് 187 പേര്‍ക്കാണ്